സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ എന്ന വെബ്സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം 2024' എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 2026 ജനുവരി 8.
സെക്യൂരിറ്റി ഗാർഡ് , ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, സെയിൽസ് മാൻ / സെയിൽസ് വുമൺ ,നേഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികൾ ( ഇരുമ്പ് പണി.മരപ്പണി ,കൽപണി, വെങ്കലപ്പണി, കളിമൺപാത്ര നിർമ്മാണം.കൈത്തറി വസ്ത്ര നിർമ്മാണം. ......
കോഴിക്കോട് : ഫിന്‍ടെക് മേഖലയിലെ മുന്‍നിര സേവനദാതാക്കളായ അയോകോഡ് ഇൻഫോടെക് (IOCOD Infotech) നിലവില്‍ ഗവ. സൈബര്‍പാര്‍ക്കിലെ ഓഫീസ് സംവിധാനം ഗണ്യമായി വിപുലീകരിക്കുന്നു. ......
ദോഹ: ഫോക്കസ് ഇൻ്റർനാഷണൽ ഖത്തർ റീജിയൺ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബോൾ ടൂർണമെൻ്റ് 'ഗോൾ സോക്കറി'ൽ ഫ്രൈഡേ ഫിഫ മഞ്ചേരി ചാമ്പ്യന്മാരായി.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ ഫൈനലിൽ ഓർബിറ്റ് എഫ്സിയെ പരാജയപ്പെടുത്തി ഫ്രൈഡേ ഫിഫ മഞ്ചേരി കപ്പിൽ മുത്തമിട്ടു. കളിയുടെ മുഴുവൻ സമയവും പിന്നിടുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയിരുന്നു.
അൽ മെഷാഫ് ജെംസ് അക്കാദമിയിൽ നടന്ന ടൂർണമെൻ്റിൽ 16 ടീമുകൾ പങ്കെടുത്തു. ......
ദോഹ:ഖത്തറിന്റെ പരമ്പരാഗത ഫാൽക്കൺറി പൈതൃകത്തെ ആഘോഷിക്കുന്ന ഖത്തർ ഇന്റർനാഷണൽ ഫാൽക്കൺറി ആൻഡ് ഹണ്ടിംഗ് ഫെസ്റ്റിവൽ 'മർമ്മി -2026'ന്റെ 17-ാം പതിപ്പ് ജനുവരി 1 മുതൽ 24 വരെ സീലൈനിലെ മർമ്മി സബ്ഖയിൽ നടക്കുമെന്ന് ഖത്തർ ഫാൽക്കൺറി അസോസിയേഷൻ അറിയിച്ചു. ദാം (Daam) സോഷ്യൽ & സ്പോർട്സ് ആക്ടിവിറ്റീസ് സപ്പോർട്ട് ഫണ്ടിന്റെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
പ്രായം കുറഞ്ഞ ഫാൽക്കണുകൾക്കായുള്ള ഹദ്ദാദ് ചലഞ്ച് ചാമ്പ്യൻഷിപ്പോടെയാണ് ഉത്സവത്തിന് തുടക്കംകുറിക്കുക.
18 ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ഒരു ലക്ഷം ഖത്തർ റിയാൽ സമ്മാനവും ഫൈനൽ റൗണ്ടിൽ ലെക്സസ് കാറും നൽകും.
ഫെസ്റ്റിവലിന്റെ ഭാഗമായി അൽ-തലാ ചാമ്പ്യൻഷിപ്പ്, പ്രോമിസിംഗ് ഫാൽക്കണർ ചാമ്പ്യൻഷിപ്പ്, സലൂക്കി റേസ്, ലോക്കൽ ഫാൽക്കൺറി മത്സരങ്ങൾ, മസായൻ ചാമ്പ്യൻഷിപ്പ് എന്നിവയും സംഘടിപ്പിക്കും. ......
ദോഹ:വിൻറർ ക്യാമ്പിംഗ് സീസണിന്റെ ഭാഗമായി സീലൈനിലെ തെരഞ്ഞെടുത്ത റെസ്റ്റോറന്റുകളിലും കഫേകളിലും 30 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർവാണിജ്യ-വ്യവസായ മന്ത്രാലയം (MoCI). മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതിയിൽ പങ്കാളികളായ ഭക്ഷണ-പാനീയ സ്ഥാപനങ്ങൾക്കാണ് വിലക്കുറവ് ബാധകമാകുക. ......
ദോഹ:2025-ൽ ആഗോള ഊർജ വിപണികളിലെ നേതൃത്വ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തി ഖത്തർ. ജനുവരി മുതൽ നവംബർ വരെ ഖത്തർ 34 അധിക LNG ചരക്കുകൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തു. ......
ദോഹ:ഗൾഫ്, അറബ് രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രതിനിധി സംഘത്തെ ഖത്തർ പ്രസ് സെന്റർ (QPC) ദോഹയിൽ സ്വീകരിച്ചു. “സ്പോർട്സ് ടൂറിസത്തിന്റെയും മാധ്യമങ്ങളുടെയും സാംസ്കാരിക വശങ്ങൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോറത്തിൽ പങ്കെടുക്കാനായി അറബ് ഫെഡറേഷൻ ഫോർ സ്പോർട്സ് ടൂറിസത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് പ്രസ് സെന്റർ സന്ദർശിച്ചത്.
സ്പോർട്സ്, ടൂറിസം മാധ്യമ മേഖലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള മാധ്യമപ്രവർത്തകരാണ് സംഘത്തിലുണ്ടായിരുന്നത്. ......
ദോഹ:ഖത്തറിന്റെ ടൂറിസം മേഖല സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ പ്രധാന ചാലകശക്തിയായി തുടരുന്നുവെന്ന് മോർഡർ ഇന്റലിജൻസ് പുറത്തിറക്കിയ പുതിയ ടൂറിസം വിപണി വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നു. തന്ത്രപ്രധാനമായ മാർക്കറ്റിംഗ് പ്രവർത്തനങ്ങളും മെച്ചപ്പെട്ട യാത്രാ കണക്റ്റിവിറ്റിയും പിന്തുണയോടെ 2026 വരെ സന്ദർശകസംഖ്യയും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും സ്ഥിരമായി വർധിക്കുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
പൈതൃക ആസ്തികളും വർധിച്ചു വരുന്ന ഇവന്റ് പ്രവർത്തനങ്ങളും ആധാരമാക്കി ഖത്തർ ആഗോള ശ്രദ്ധ ആകർഷിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ......
ദോഹ: ഖത്തർ മ്യൂസിക് അക്കാദമിയിലെ (QMA) യുവ സംഗീതജ്ഞർക്കായി സ്പെയിനിലെ മാഡ്രിഡിലുള്ള പ്രശസ്തമായ റെയിന സോഫിയ സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ട ക്യാമ്പ്, സാങ്കേതിക പരിശീലനത്തിന് അപ്പുറമായി ആത്മവിശ്വാസവും ആഗോള കാഴ്ചപ്പാടും സമ്മാനിച്ച അനുഭവമായി. ഖത്തർ ഫൗണ്ടേഷന്റെ (QF) പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന QMA, യുവ പ്രതിഭകളെ വളർത്തുന്നതിനും ആഗോള സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ ഉയർത്തിക്കാട്ടുന്നത്.
QMA നൽകുന്ന പൂർണ്ണ സ്കോളർഷിപ്പിന്റെ പിന്തുണയോടെയാണ് ലിയോയുടെ മാഡ്രിഡ് യാത്ര സാധ്യമായത്. ......
ദോഹ: ഖത്തറടക്കമുള്ള ഗൾഫ് മേഖലയിൽ ബാലവയസ്സിലെ അമിതവണ്ണം വ്യക്തിപരമായ തെരഞ്ഞെടുപ്പിന്റെയോ ശാസനക്കുറവിന്റെയോ ഫലമല്ല, മറിച്ച് സാമൂഹിക ഘടകങ്ങൾ രൂപപ്പെടുത്തുന്ന ദീർഘകാല പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഖത്തർ ഫൗണ്ടേഷന്റെ ആഗോള ആരോഗ്യ സംരംഭമായ WISH-ലെ കണ്ടന്റ് ആൻഡ് പോളിസി മാനേജർ മാഹാ എൽ അകൂം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തറിൽ ഏകദേശം 27 ശതമാനം കുട്ടികളും അമിതവണ്ണം ബാധിതരാണെന്നും, ഗൾഫ് മേഖലയിൽ ഇതിന്റെ വളർച്ചാ വേഗം ആശങ്കാജനകമാണെന്നും അവർ പറഞ്ഞു. ......